top of page

ഫാമിലി കോൺഫറൻസ് 2019 ന്റെ രെജിസ്ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു.

ഡബ്ലിൻ. അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഫാമിലി കോൺഫറൻസ് 2019 ന്റെ രെജിസ്ട്രേഷൻ ഉത്ഘാടനം ആഗസ്റ്റ് 18 ഞായറാഴ്ച ,ഡബ്ലിന് സെന്റ്‌ .ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് വി.കുർബാനാനന്തരം റെവ.ഫാ. തമ്പി മാറാടി ആദ്യ രെജിസ്ട്രേഷൻ ഫോം ശ്രീ .സാജു വർഗീസിന് നൽകികൊണ്ട് നിർവ്വഹിച്ചു.

ഡബ്ലിനിലുള്ള കാസിൽനോക്ക് സെന്റ്‌ .വിൻസെന്റ്സ് കോളേജിൽ വെച്ച് സെപ്റ്റംബർ 27 ,28 ,29 തിയതികളിലായിട്ടാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത് . "കുടുംബ സംഗമം 2019" ,എല്ലാവരുടെയും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വൻ വിജയമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകൾ നേരുന്നതായും ബഹുമാനപ്പെട്ട അച്ഛൻ ഈ അവസരത്തിൽ അറിയിച്ചു .


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
bottom of page